പെൻഷൻ തുക നൽകിയില്ല, 80കാരിയായ അമ്മായിഅമ്മയെ ക്രൂരമായി മർദ്ദിച്ച് മരുമകൾ; വീഡിയോ വൈറലായതോടെ അറസ്റ്റ്

Webdunia
തിങ്കള്‍, 10 ജൂണ്‍ 2019 (16:09 IST)
പെൻഷനായി ലഭിച്ച തുക നൽകാത്തതിന്റെ പേരിൽ എൺപതുകാരിയായ അമ്മായിഅമ്മയെ നിരന്തരം ക്രൂരമായി മർദ്ദിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൻഷൻ ലഭിച്ച തുക യുവതി ചോദിച്ചെങ്കിലും വൃദ്ധ നൽകിയില്ല. ഇതിനെ ചൊല്ലി യുവതി ദിവസവും ഇവരെ ഉപദ്രവിക്കുക പതിവായിരുന്നു. 
 
അയൽ‌വാസിയായ യുവതിയെ ഈ ക്രൂര സംഭവം വീഡിയോ എടുത്ത് സോഷ്യൽ മീഡിയകളിൽ പകർത്തിയതോടെയാണ് സംഭവം പുറം‌ലോകം അറിഞ്ഞത്. ഇതോടെയാണ് പൊലീസ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തതും. ഹരിയാനയിലെ മിവാസ് നഗറിലാണ് സംഭവം.
 
കാന്താദേവി എന്ന സ്ത്രീയാണ് ഭര്‍തൃമാതാവായ ചാന്ദ് ഭായിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവര്‍ ചാന്ദ് ഭായിയെ നിരന്തരമായി മര്‍ദ്ദിക്കുന്നത് കണ്ട അയല്‍വാസിയായ ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.
 
മരുമകള്‍ തന്നെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് ചാന്ദ് ഭായി മൊഴി നല്‍കിയിട്ടുണ്ട്. തനിക്ക് പെന്‍ഷനായി ലഭിച്ച മുപ്പതിനായിരം രൂപ കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ മര്‍ദ്ദിച്ചതെന്നും പ്രായമായ താന്‍ ഒരു ബാധ്യതയാണെന്ന് കാന്താദേവി പറയാറുണ്ടെന്നും ചാന്ദ് ഭായി പറയുന്നു. അതിര്‍ത്തി രക്ഷാസേനയിലെ അംഗമായിരുന്ന ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ചാന്ദ് ഭായിയ്ക്ക് സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article