പ്രണയിച്ചതിന് പിതാവ് ചെയ്ത ക്രൂരത, 22കാരിയായ മകൾക്ക് മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷം കനാലിലേക്ക് എടുത്തെറിഞ്ഞു.

Webdunia
വെള്ളി, 7 ജൂണ്‍ 2019 (13:01 IST)
ഉത്തർപ്രദേശിൽനിന്നും വീണ്ടും ഒരു ദുരഭിമാന കൊലപതകം കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. യുവാവിനെ പ്രണയിച്ചതിന് 22കാരിയായ സ്വന്തം മകളെ ക്രൂരമായി കൊലപ്പെടൂത്തി പിതാവ്. ഉത്തർ പ്രദേശിലെ മുസഫർനഗർ ജില്ലയിൽ പരായി എന്ന ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ പിതാവ് വിർപാലിനെയും മറ്റൊരു വ്യക്തയെയും പൊലീസ് അറസ്റ്റ് ചെയ്തു.
 
23കാരനായ അർജുനുമായി യുവതി പ്രണയത്തിലായിരുന്നു. ഇത് യുവതിയുടെ വീട്ടുകാർ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. യുവാവുമായുള്ള ബന്ധത്തിൽനിന്നും മകൾ പിൻമറാതെ വന്നതോടെ മകളെ കൊലപ്പെടുത്താൻ വിർപാൽ തീരുമാനിക്കുകയായിരുന്നു. തുടർന്ന് 22കരിക്ക് മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷം ഗ്രാമത്തിലെ കനാലിലേക്ക് എടുത്തെറിഞ്ഞു.
 
പെൺകുട്ടിയെ കാണാതായതോടെ അർജുൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് പിതാവ് വിർപാലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യലിനിടെ മകളെ മയക്കുമരുന്ന് നൽകി കനാലിൽ തള്ളി എന്ന് ഇയാൾ സമ്മതിച്ചു. കുടുംബത്തിന്റെ പേര് കെടുത്താൻ ശ്രമിച്ചതിനാലണ് മകളെ കൊലപ്പെടുത്തിയത് എന്നും പ്രതി പൊലീസിനോട് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article