കാറുകൊണ്ട് ഇടിച്ചു വീഴ്ത്തി, വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു, പിന്നീട് പെട്രോളൊഴിച്ച് തീകൊളുത്തി, മാവേലിക്കരയിൽ പട്ടാപ്പകൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു

Webdunia
ശനി, 15 ജൂണ്‍ 2019 (17:29 IST)
ആലപ്പുഴ: മാവേലിക്കര വള്ളികുന്നത്ത് വനിതാ സിവിൽ പൊലീസ് ഓഫിസറെ കാറിലെത്തിയ വ്യക്തി വെട്ടിപരിക്കേൽപ്പിച്ച ശേഷം തീയിയിട്ട് കൊലപ്പെടുത്തി. 30കാരിയായ സൗമ്യ എന്ന പൊലീസ് ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച ശേഷം പ്രതി തീ കൊളുത്തുകയായിരുന്നു. ആക്രമണത്തിനിടെ പ്രതിക്കും പൊള്ളലേറ്റിട്ടുണ്ട്
 
പി എസ് സി പരീക്ഷ കഴിഞ്ഞ്  സൗമ്യ വീട്ടിൽ തിരികെ വരും വഴിയാണ് സംഭവം ഉണ്ടായത്. സൗമ്യയെ കാറിൽ പിന്തുടർന്ന പ്രതി പൊലീസ് ഉദ്യോഗസ്ഥയെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. സൗമ്യ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി വടിവാളുകൊകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 
 
പ്രതിയെ പൊലീസ് പിടികൂടി. പൊള്ളലേറ്റതിനാൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ, ഭർത്താവ് വിദേശത്താണ്. കൊലപാതകത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനാണ് പ്രതി 

അനുബന്ധ വാര്‍ത്തകള്‍

Next Article