ഡേറ്റിംഗ് സൈറ്റിൽ പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ എത്തിയ ഇന്ത്യക്കാരൻ ഓസ്ട്രേലിയയിൽ കുത്തേറ്റ് മരിച്ചു

Webdunia
വ്യാഴം, 26 ജൂലൈ 2018 (14:13 IST)
മെൽബൺ: ഡേറ്റിംഗ് സൈറ്റിൽ പരിജയപ്പെട്ട 19കാരിയെ ആദ്യമായി കാണാനെത്തിയ ഇന്ത്യക്കാരൻ കുത്തേറ്റുമരിച്ചു. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് സംഭവം ഉണ്ടായത്. മൌലീൻ രാത്തോഡ് എന്ന 25 കാരനാണ് കുത്തേറ്റ് മരിച്ചത്. 
 
തിങ്കളാഴ്ച രാത്രിയോടെ അത്യാഹിത വിഭാഗത്തിനു ലഭിച്ച ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ സംഘം എത്തിയപ്പോഴാണ് പെൺകുട്ടിയുടെ വീട്ടിൽ രാത്തോഡിനെ ഗുരുതരമായി കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി താമസിച്ചിരുന്ന വീട്ടിൽ സംഭവ ദിവസം രാത്രി ഒൻപത് മണിയോടെ രാത്തോഡ് എത്തിയിരുന്നു. 
 
രാത്തോഡിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയി പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിക്കെതിരെ ഗുരുതരമായി പരിക്കേൽപ്പിച്ചതിന് കേസ് എടുത്തിരുന്നു. ഇത് കൊലപാതക കുറ്റമാക്കി മാറ്റും എന്ന് പൊലീസ് അറിയിച്ചു. മരണപ്പെട്ട രത്തോഡ് ഓസ്ട്രേലിയയിൽ പഠിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article