ടെസ്റ്റ് ഡ്രൈവിനെടുത്ത ഹാർളി ഡേവിഡ്സണുമായി യുവാവ് മുങ്ങി

Webdunia
ചൊവ്വ, 19 ജൂണ്‍ 2018 (18:57 IST)
ഡൽഹി: ഓടിച്ചു നോക്കാനായി കൊണ്ടുപോയ ഹാർളി ഡേവിഡസ്ൺ ബൈക്കും ആളും പിന്നിട് തിരിച്ചേത്തിയില്ല. ശനിയാഴ്ച ഗുരുഗ്രാമിലാണ് സംഭവം ഉണ്ടയത്. വാഹനം വിൽ‌പനക്കായി വച്ചിരുന്ന അജയ് സിങ് എന്നയാളാണ് വഞ്ചിതനായത്.
 
അജയ് സിങ് തന്റെ ഹാർളി ഡേവിഡ്സൺ ബൈക്ക് വിൽക്കുന്നതിനായി ഓൺലൈ വ്യാപാര സൈറ്റിൽ പരസ്യം നൽകിയിരുന്നു. ഇതിനു പിന്നാലെ വാഹനം വാങ്ങാൻ താൽ‌പര്യം പ്രകടിപ്പിച്ച് രാഹുൽ നാഗർ എന്നയാൾ അജയുടെ ഫോണിൽ ബന്ധപ്പെട്ടു. 
 
പിന്നിട് ബൈക്ക് കണുന്നതിനായി രാഹുൽ ഗുരുഗ്രാമിലെത്തി. മർബിൾ കയറ്റുമതി ചെയ്യുന്ന ബിസിനസാണെന്നും സ്വദേശം ആഗ്രയിലാണെന്നുമാണ് അജയ് സിങിനെ ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചത്. തുടർന്ന് വാഹനത്തിന്റെ ക്ഷമത പരിശോധിക്കാനായി ഇരുവരും ഹാർളി ഡേവിഡ്സൺ ഷോറൂമിൽ എത്തുകയും 7 ലക്ഷം രൂപക്ക് കച്ചവടം ഉറപ്പിക്കുകയും ചെയ്തു.
 
അഡ്വാൻസായി രാഹുർ നാഗർ 7000 രൂപ അജയ് സിങിനു നൽകുകയും ചെയ്തു. തുടർന്നാണ് കബളിപ്പിക്കൽ നടന്നത്. ബൈക്ക് ഓടിച്ച്  നോക്കിയിട്ട് വരാം എന്ന് പറഞ്ഞ പോയ രാഹുൽ പിന്നീട് തിരിച്ചെത്തിയില്ല. അജയ് ഇയാളെ ഫോണിൽ വ്ബന്ധപ്പെട്ടെങ്കിലും ഫോൺ കട്ട് ചെയ്യുകയും തുടർന്ന് സ്വിച്ചോഫ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article