ലോകകപ്പ് റെക്കോര്‍ഡ് നേട്ടത്തില്‍ ദില്‍ഷന്‍ മധുഷങ്ക

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2023 (18:53 IST)
ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ബൗളിംഗിനെ ഒറ്റയ്ക്ക് ചുമലിലേറ്റുന്ന പ്രകടനമാണ് യുവതാരമായ ദില്‍ഷന്‍ മധുഷങ്ക നടത്തുന്നത്. ടൂര്‍ണമെന്റില്‍ ശ്രീലങ്ക സ്വന്തമാക്കിയ വിക്കറ്റുകളില്‍ 40 ശതമാനത്തിലേറെയും നേടിയത് മധുഷങ്കയാണെന്ന് കണക്കുകള്‍ മാത്രം മതി ഇതിന് സാക്ഷ്യം പറയാന്‍. ലോകകപ്പില്‍ ഇതുവരെ കളിച്ച 8 മത്സരങ്ങളില്‍ നിന്നും താരം 21 വിക്കറ്റുകള്‍ നേടികഴിഞ്ഞു.
 
ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 3 വിക്കറ്റുകള്‍ കൂടി സ്വന്തമാക്കാനായാല്‍ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ശ്രീലങ്കന്‍ താരമെന്ന നേട്ടം മധുഷങ്കയ്ക്ക് സ്വന്തമാകും. 23 വിക്കറ്റുകള്‍ വീതം ഒരു ലോകകപ്പില്‍ വീഴ്ത്തിയ മുത്തയ്യ മുരളീധരന്‍, ചാമിന്ദ വാസ് എന്നിവരെ പിന്തള്ളാനുള്ള അവസരമാണ് മധുഷങ്കയ്ക്ക് മുന്നിലുള്ളത്. ഇതിനിടെ മറ്റൊരു റെക്കോര്‍ഡ് നേട്ടം മധുഷങ്ക സ്വന്തമാക്കി കഴിഞ്ഞു. സെമി ഫൈനലില്‍ എത്താതെ ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്. 2019ലെ ലോകകപ്പില്‍ 20 വിക്കറ്റുകളുമായി തിളങ്ങിയ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്റെ റെക്കോര്‍ഡാണ് മധുഷങ്ക മറികടന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article