ഗുപ്റ്റിലിനെ പറന്നു പിടിച്ച് ദിനേഷ് കാര്‍ത്തിക്; മടങ്ങിവരവില്‍ ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ച ക്യാച്ച് കാണാം

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (10:10 IST)
നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു ദിനേഷ് കാര്‍ത്തിക് ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടം പിടിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണെങ്കിലും ടീം ഇന്ത്യയിലെ താരാധിക്യം മുലം പകരക്കാരുടെ ബെഞ്ചിലും ടീമിനും പുറത്തും നിന്ന കാര്‍ത്തിക് തനിക്കു ലഭിക്കുന്ന അവസരങ്ങളെല്ലാം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ടീമിനെ നായകന്‍ കോഹ്ലിയോടൊപ്പം ചേര്‍ന്ന് മുന്നോട്ട് നയിച്ച താരം 47 പന്തുകളില്‍ നിന്നു 37 റണ്‍സ് നേടുകയും ചെയ്തു.
 
വിക്കറ്റ് കീപ്പറായ താരം ധോണി ഗ്ലൗസണിയുന്ന എല്ലാ മത്സരങ്ങളിലും ഫീല്‍ഡിലിറങ്ങിയാല്‍ ത്രസിപ്പിക്കുന്ന പ്രകടനമാണ് കാര്‍ത്തിക് കാഴ്ചവെക്കാറുള്ളത്. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലും ആ പതിവിന് കാര്‍ത്തിക് ഒരു മുടക്കവും വരുത്തിയില്ല. മികച്ച രീതിയില്‍ മുന്നേറുകയായിരുന്നു കീവീസ് താരം ഗുപ്റ്റിലിനെ മിന്നുന്ന ക്യാച്ചിലൂടെയായിരുന്നു പുറത്താക്കിയത്.
 
ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന്റെ പതിനെട്ടാം ഓവറിലായിരുന്നു സംഭവം. 47 പന്തുകളില്‍ 32 റണ്‍സെടുത്ത് നില്‍ക്കവേയാണ് ഗുപ്റ്റില്‍ പുറത്തായത്. ഹര്‍ദിക് പാണ്ഡ്യയെറിഞ്ഞ പന്ത് ഗുപ്റ്റില്‍ ലെഗ്‌സൈഡിലേക്ക് ഉയര്‍ത്തിയടിച്ചു. ആ സമയം ബൗണ്ടറിലൈനിലായിരുന്ന കാര്‍ത്തിക് പന്തിന്റെ ഗതിമനസിലാക്കിയതോടെ മുന്നോട്ട് കുതിച്ചെത്തി  അസാമാന്യ മികവോടെ ബോള്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു. 

വീഡിയോ കാണാം: 

അനുബന്ധ വാര്‍ത്തകള്‍

Next Article