എം എസ് ധോനിയോട് ഗൗതം ഗംഭീറിനോടുള്ള വിരോധം ക്രിക്കറ്റ് ആരാധകര്‍ക്കെല്ലാം അറിയാവുന്നതാണ്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ 97 റണ്‍സുമായി തിളങ്ങിയെങ്കിലും ഫൈനല്‍ വിജയത്തിന്റെ ക്രെഡിറ്റ് 91 റണ്‍സുമായി തിളങ്ങിയ എം എസ് ധോനി കൊണ്ടുപോയതായി ഗംഭീര്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗംഭീര്‍.
അന്ന് ഫൈനലില്‍ അഞ്ചാം നമ്പറില്‍ ധോനിയ്ക്ക് പകരം യുവരാജ് സിംഗാണ് ഇറങ്ങിയിരുന്നതെങ്കില്‍ യുവരാജ് സെഞ്ചുറി നേടുമായിരുന്നുവെന്നാണ് ഗംഭീറിന്റെ പുതിയ പരാമര്‍ശം. ഇന്ത്യയുടെ സ്‌കോര്‍ 114 റണ്‍സിന് 3 വിക്കറ്റെന്ന നിലയിലാണ് എം എസ് ധോനി ബാറ്റ് ചെയ്യാനിറങ്ങിയത്. ഗംഭീറിനൊപ്പം 109 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷം ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷമാണ് എം എസ് ധോനി മടങ്ങീത്. ഗംഭീര്‍ പുറത്തായതിന് പിന്നാലെയെത്തിയ യുവരാജ് 24 പന്തില്‍ 21 റണ്‍സുമായി തിളങ്ങിയിരുന്നു.
ടൂര്‍ണമെന്റില്‍ ഉടനീളം മോശം പ്രകടനമായിരുന്നു നടത്തിയിരുന്നതെങ്കിലും ലെഫ്റ്റ് റൈറ്റ് കോമ്പിനേഷന്‍ തുടരാനായിട്ടായിരുന്നു മത്സരത്തില്‍ അഞ്ചാമനായി ധോനി കളത്തിലിറങ്ങിയത്.