താരലേലത്തിൽ തിരികെപിടിക്കും: സുപ്ലെസിസിനെ ഒഴിവാക്കിയതിൽ ചെന്നൈ പ്രതികരണം

Webdunia
വ്യാഴം, 2 ഡിസം‌ബര്‍ 2021 (19:19 IST)
ഏറെ കാലമായി ചെന്നൈയുടെ പ്രധാനതാരങ്ങളിൽ ഒരാളാണ് ദക്ഷിണാഫ്രിക്കൻ താരമായ ഫാഫ് ഡുപ്ലെസിസ്. കഴിഞ്ഞ ഐപിഎൽ സീസണിൽ റൺനേട്ടത്തിൽ റുതുരാജ് ഗെയ്‌ക്ക്‌വാദിന് പിന്നിൽ രണ്ടാമതായെ‌ത്തിയ ഡുപ്ലെസിസിന്റെ പ്രകടനം ചെന്നൈയുടെ കിരീടനേട്ടത്തിൽ നിർണായകമായിരുന്നു. എന്നാൽ ഇക്കുറി താരലേലത്തിന് മുൻപ് ടീം നാലു കളിക്കാരെ ടീമിൽ നിലനിർത്തിയപ്പോൾ അതിൽ ഡുപ്ലെസിസ് ഉൾപ്പെട്ടിരുന്നില്ല.
 
ഡുപ്ലെസിസിന് പകരം ഇംഗ്ലണ്ട് ഓൾ റൗണ്ടർ മോയിൻ അലിയെയാണ് ഇക്കുറി ചെന്നൈ നിലനിർത്തിയത്. കൈവിട്ട താരങ്ങളെ തിരികെയെത്തിക്കുമെന്നാണ് വിഷയത്തിൽ ചെന്നൈ അധികൃതർ നൽകുന്ന മറുപടി. രണ്ട് പ്രധാന സീസണുകളിൽ ടീമിനെ ഫൈനലിലെത്തിച്ച താരമാണ് ഡുപ്ലെസിസ്. അവന് വേണ്ടി താരലേലത്തിൽ ഇറങ്ങും. ചെന്നൈ സൂപ്പർ ‌കിങ്‌സ് സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article