വെസ്റ്റ് ഇന്‍ഡീസുമായി ഇനി ക്രിക്കറ്റ് പരമ്പരകള്‍ ഉണ്ടാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയെങ്കിലും വിൻഡീസ് താരങ്ങളെ ഐപിഎല്ലിൽ എട്ടാം സീസണിൽ നിന്ന് വിലക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഐപിഎൽ ചെയർമാൻ രൺജീബ് ബിസ്വാൾ ആണ് ഈ കാര്യം വ്യക്തമാക്കിയത്.
വിൻഡീസ് താരങ്ങളെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും ആ തീരുമാനം ബിസിസിഐ ഒഴിവാക്കുകയായിരുന്നു. അടുത്ത ഐപിഎൽ 2015 ഏപ്രിൽ 9നാണ് ആരംഭിക്കുകയെന്നും ബിസ്വാൾപറഞ്ഞു.
വിൻഡീസ് പിൻവാങ്ങിയ സാഹചര്യത്തിൽ ഏകദിന പരമ്പരയ്ക്ക് വരാമെന്ന് സമ്മതിച്ച ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് ബിസിസിഐ യോഗം നന്ദി അർപ്പിച്ചു. നവംബർ ഒന്നിനും15നും ഇടയിൽ അഞ്ച് ഏകദിനങ്ങളുടെ പരമ്പര നടത്താനും യോഗം തീരുമാനിച്ചു.