നാണം കെടുത്തി, ഒടുവിൽ രൂക്ഷവിമർശനവുമായി സച്ചിനും, തോൽവി തൊണ്ട തൊടാതെ വിഴുങ്ങാനാവില്ലെന്ന് ബാറ്റിംഗ് ഇതിഹാസം

അഭിറാം മനോഹർ
തിങ്കള്‍, 4 നവം‌ബര്‍ 2024 (12:48 IST)
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 0-3ന് തോറ്റതിന് പിന്നാലെ ടീമിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യന്‍ തോല്‍വിക്ക് പിന്നാലെ സമൂഹമാധ്യമമായ എക്‌സിലൂടെയാണ് സച്ചിന്റെ വിമര്‍ശനം. തോല്‍വിയില്‍ ആത്മപരിശോധന വേണമെന്നും സച്ചിന്‍ വ്യക്തമാക്കി.
 
നാട്ടില്‍ 0-3ന് പരമ്പര നഷ്ടമാകുക എന്നത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. അക്കാര്യത്തില്‍ പരിശോധന വേണം. എന്തുകൊണ്ടാണ് തോറ്റത്. തയ്യാറെടുപ്പുകളുടെ കുറവുണ്ടായിട്ടുണ്ടോ?, മോസം ഷോട്ട് സെലക്ഷന്‍ കൊണ്ടാണോ, അതോ മതിയായ പരിശീലന മത്സരങ്ങള്‍ ഇല്ലാത്തത് കൊണ്ടാണോ? ഇതെല്ലാം തന്നെ പരിശോധിക്കണം. സച്ചിന്‍ പറഞ്ഞു. ശുഭ്മാന്‍ ആദ്യ ഇന്നിങ്ങ്‌സില്‍ തിരിച്ചടിക്കാനുള്ള തന്റെ മികവ് കാണിച്ചു. റിഷഭ് പന്ത് 2 ഇന്നിങ്ങ്‌സിലും ഉജ്ജ്വലമായാണ് കളിച്ചത്. അസാമാന്യമായിരുന്നു അവന്റെ പ്രകടനം. വിജയത്തില്‍ ന്യൂസിലന്‍ഡിന് എല്ലാ ക്രഡിറ്റ്‌സും നല്‍കുന്നു. പരമ്പരയില്‍ മുഴുവന്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് അവര്‍ നടത്തിയത്. ഇന്ത്യയില്‍ 0-3ന് പരമ്പര നേടാനാവുക എന്നത് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ഫലമാണെന്നും സച്ചിന്‍ എക്‌സില്‍ കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article