ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയ 348 റണ്‍സ് അടിച്ചുകൂട്ടിയതിന് പിന്നാലെ വിരാട് കോഹ്ലിക്ക് പുതിയ റെക്കോര്‍ഡ്. അതിവേഗത്തില്‍ 25 സെഞ്ചുറുകള്‍ എന്ന നേട്ടമാണ് അദ്ദേഹത്തെ തേടിയെത്തിയത്.
ക്രിക്കറ്റ് ദൈവം സച്ചിന് തെന്‍ഡുല്‍ക്കറെ മറികടന്നാണ് കോഹ്ലിയുടെ നേട്ടം. 193 ഇന്നിംഗ്സുകളില്‍ നിന്നായിരുന്നു സച്ചിന് 25 സെഞ്ചുറികള്‍ കണ്ടെത്തിയത്. എന്നാല്‍ 170 ഇന്നിംഗ്സുകളില്‍ നിന്നായിട്ടാണ് കോഹ്ലി പുതിയ നേട്ടം കൈവരിച്ചത്.
മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ കോഹ്ലി അതിവേഗത്തില്‍ 24 സെഞ്ചുറികളും ഏകദിനത്തില്‍ കുറഞ്ഞ ഇന്നിംഗ്സുകളില്‍ നിന്ന് 7000 റണ്‍സും നേടുന്ന ആദ്യ താരമായിരുന്നു.