ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിലെ രണ്ടാം ദിവസത്തെ കളി മഴ മൂലം ഉപേക്ഷിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ഒരു പന്തു പോലും എറിയാന്‍ കഴിഞ്ഞില്ല.
ആദ്യദിനം കനത്ത മഴയില്‍ ഒന്നാം ദിനത്തിലെ നാല് മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 239 എന്ന ശക്തമായ നിലയിലാണ്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും (150) മുരളി വിജയുമാണ് (89) ക്രീസില്‍.