ശ്രീശാന്തിനെപ്പോലെ ആക്രോശിച്ചാല്‍ ഇനിമുതല്‍ പണികിട്ടും, ക്രിക്കറ്റ് താരങ്ങള്‍ക്ക് മൂക്കുകയറിട്ട് പുതിയ നിയമം!

വ്യാഴം, 11 ഫെബ്രുവരി 2016 (19:36 IST)
കളിക്കളത്തില്‍ താരങ്ങളുടെ പെരുമാറ്റം നിയന്ത്രിക്കാന്‍ ക്രിക്കറ്റിലും ചുവപ്പുകാര്‍ഡ്‌ വരുന്നു.
ഫുട്‌ബോളിലും റഗ്‌ബിയിലുമുള്ള ചുവപ്പ്‌ കാര്‍ഡ്‌ നിയമം ക്രിക്കറ്റില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച്‌ വിദഗ്‌ധര്‍ പരിശോധിച്ചുവരുകയാണ്‌.
 
മത്സരത്തിന്‌ ഇടയില്‍ അമ്പയറെ ഭീഷണിപ്പെടുത്തുക, മറ്റൊരു കളിക്കാരനെ ശാരീരികമായി കയ്യേറ്റം ചെയ്യുക, കളത്തില്‍ മറ്റേതെങ്കിലും തരത്തില്‍ മോശമായി പെരുമാറുക തുടങ്ങിയ കുറ്റങ്ങളിലാണ്‌ ചുവപ്പ്‌ കാര്‍ഡ്‌ അന്തിമ വിധിയാവുക.
 
ക്രിക്കറ്റ്‌ നിയമങ്ങള്‍ക്ക്‌ രൂപം നല്‍കുന്ന മാരിലെബോണ്‍ ക്രിക്കറ്റ്‌ ക്ലബ്‌(എംസിസി) ആണ്‌ പുതിയ തീരുമാനത്തിന്‌ പിന്നില്‍. കളിക്കളത്തില്‍ താരങ്ങളുടെ പരിധിവിട്ടുള്ള പെരുമാറ്റം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്‌ നടപടി.
മുമ്പ്‌ ഒരു ട്വന്റി-20 മത്സരത്തില്‍ അമ്പയര്‍ ബില്ലി ബോഡന്‍ ഗ്ലെന്‍ മഗ്രാത്തിന്‌ എതിരെ കാര്‍ഡ്‌ ഉപയോഗിച്ചത്‌ ശ്രദ്ധേയമായിരുന്നു.

വെബ്ദുനിയ വായിക്കുക