'ഇത്രയും വൃത്തികെട്ട ആരാധകര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മാത്രമേ കാണൂ'; 'എന്തൊരു തോല്‍വിയാണ് ഇവര്‍'

Webdunia
തിങ്കള്‍, 15 മെയ് 2023 (12:34 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. മഹേന്ദ്രസിങ് ധോണിക്ക് ഒഴികെ ടീമിലെ മറ്റ് താരങ്ങള്‍ക്കൊന്നും ഒരു വിലയും ചെന്നൈ ആരാധകര്‍ നല്‍കുന്നില്ലെന്നാണ് വിമര്‍ശനം. ഇന്നലെ ചെന്നൈയുടെ തട്ടകത്തില്‍ നടന്ന കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിനു ശേഷമാണ് സോഷ്യല്‍ മീഡിയ ചെന്നൈ ആരാധകര്‍ക്കെതിരെ രംഗത്തെത്തിയത്. 
 
സ്വന്തം ടീമിലെ താരം ഔട്ടാകുമ്പോള്‍ സന്തോഷിക്കുന്ന ആരാധകരെ ആദ്യമായാണ് കാണുന്നതെന്ന് സോഷ്യല്‍ മീഡിയയിലെ ക്രിക്കറ്റ് ആരാധകര്‍ പറയുന്നു. മഹേന്ദ്രസിങ് ധോണി എട്ടാമനായാണ് കൊല്‍ക്കത്തയ്‌ക്കെതിരെ ഇറങ്ങിയത്. മൊയീന്‍ അലി, രവീന്ദ്ര ജഡേജ എന്നിവര്‍ ധോണിയേക്കാള്‍ മുന്‍പ് ക്രീസിലെത്തി. ഇവര്‍ ഔട്ടായി പോകുമ്പോള്‍ ചെന്നൈ ആരാധകര്‍ പോലും കയ്യടിക്കുകയും ബഹളം വയ്ക്കുകയും ആയിരുന്നെന്ന് ക്രിക്കറ്റ് ആരാധകര്‍ പറയുന്നു. 
 
മൊയീന്‍ അലിയും ജഡേജയും എങ്ങനെയെങ്കിലും വേഗം ഔട്ടാകാനാണ് ചെന്നൈ ആരാധകര്‍ ആഗ്രഹിക്കുന്നത്. ടീം ജയിക്കുന്നതിനേക്കാള്‍ ധോണി ബാറ്റ് ചെയ്യാന്‍ ഇറങ്ങണമെന്ന് മാത്രമാണ് അവരുടെ ആഗ്രഹം. മറ്റ് താരങ്ങളുടെ ആത്മവീര്യം ചോര്‍ത്തികളയുന്നതാണ് ആരാധകരുടെ ഈ പ്രതികരണമെന്നും ക്രിക്കറ്റ് ആരാധകര്‍ പറയുന്നു. ചെന്നൈ ആരാധകര്‍ അല്‍പ്പമെങ്കിലും വിവേകം കാണിക്കണമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ അഭിപ്രായം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article