ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ ബംഗ്ലാദേശില്‍ കല്ലേറ്. കഴിഞ്ഞ ദിവസം ടെസ്റ്റ് മത്സരത്തിന് ശേഷം ഓസീസ് താരങ്ങള്‍ ഹോട്ടലിലേക്ക് പോകുമ്പോഴാണ് സംഭവം. ബസിനു നേരെ കല്ലേറ് ഉണ്ടായകാര്യം ടീമിന്റെ സെക്യൂരിറ്റി മാനേജര്‍ സീന്‍ കരോള്‍ സ്ഥിരീകരിച്ചു.
ബസിനുനേരെ ആക്രമണം ഉണ്ടായെങ്കിലും ഓസീസ് താരങ്ങള്‍ക്കാര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. അതേസമയം, അക്രമം നടത്തിയത് ആരെന്നു സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സംഭവശേഷം ഓസീസ് താരങ്ങളുടെ സുരക്ഷ ശക്തമാക്കി.
ഓസ്ട്രേലിയന്‍ താരങ്ങള്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറ് ഉണ്ടായത് സുരക്ഷാ വീഴ്ചയാണെന്നും ഇതിനെ ഗൌരവമായിട്ടാണ് കാണുന്നതെന്നും ടീമിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബംഗ്ലാദേശിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി ഓസീസ് ടീം അധികൃതര്‍ സംസാരിച്ചു.