രാജസ്ഥാൻ റോയൽസിൽ എത്താൻ കാരണം ദ്രാവിഡ്: മനസ്സ് തുറന്ന് സഞ്ജു സാംസൺ

Webdunia
ബുധന്‍, 6 മെയ് 2020 (14:49 IST)
ഐപിഎൽ മുൻ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിന്റെ പ്രധാനതാരങ്ങളിലൊരാളാണ് മലയാളി താരം സഞ്ജു സാംസൺ. 2013ൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായ സഞ്ജു പല നിർണായക പ്രകടനങ്ങളും രാജസ്ഥാനായി നടത്തിയിട്ടുണ്ട്.ഇപ്പോളിതാ തനിക്ക് രാജസ്ഥാനിലേക്ക് എങ്ങനെ അവസരം ലഭിച്ചുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സഞ്ജു.
 
മുൻ ഇന്ത്യൻ താരമായ രാഹുൽ ദ്രാവിഡാണ് താൻ രാജസ്ഥാൻ റോയൽസിലേക്കെത്താൻ കാരണമായതെന്ന് സഞ്ജു പറയുന്നു.2013ൽ രാജസ്ഥാന്റെ ട്രയൽസിൽ പങ്കെടുത്തിരുന്നു.രാഹുല്‍ ഭായിയും സുബിന്‍ ബറൂച്ചയുമാണ് ട്രയല്‍സിനു നേതൃത്വം നല്‍കിയത്. അന്ന് മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചു.രണ്ടാം ദിനം അവസാനമായപ്പോൾ രാഹുൽ ഭായി നേരിട്ട് വന്ന് ചോദിച്ചു. രാജസ്ഥാൻ റോയൽസിനായി കളിക്കാമോ എന്നായിരുന്നു അത്.രാഹുല്‍ ഭായി തന്നെ നേരില്‍ വന്നു ചോദിച്ചപ്പോള്‍ സ്വപ്‌നം യാഥാര്‍ഥ്യമായതു പോലെയാണ് തോന്നിയത് സഞ്ജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article