രാഹുൽ തിരിച്ചെത്തുന്നതോടെ സഞ്ജു പുറത്തേക്ക്? ബാക്കപ്പ് കീപ്പറായി പരിഗണിക്കുക ഇഷാൻ കിഷനെ

Webdunia
വ്യാഴം, 20 ജൂലൈ 2023 (13:12 IST)
ഇന്ത്യന്‍ മണ്ണില്‍ മറ്റൊരു ലോകകപ്പ് കൂടി എത്തുമ്പോള്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളിയായ സഞ്ജു സാംസണ് ഇടം നേടാനാകുമോ എന്ന് ഉറ്റ് നോക്കുകയാണ് ആരാധകര്‍. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ടി20 ടീമുകളില്‍ ഇടം നേടിയ സഞ്ജുവിന് അതിനാല്‍ തന്നെ പരമ്പരയില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. എന്നാല്‍ പരിക്ക് മൂലം ടീമില്‍ നിന്നും പുറത്തിരിക്കുന്ന കെ എല്‍ രാഹുല്‍ മടങ്ങിവരുന്നതോടെ സഞ്ജുവിനെ അത് ദോഷകരമായി ബാധിക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നു.
 
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറായി പരിഗണിക്കാനുള്ള പദ്ധതിയിലാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍. ഐപിഎല്ലിനിടെ പരിക്കേറ്റ രാഹുല്‍ ടീമിന് പുറത്താണെങ്കിലും അദ്ദേഹം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. രാഹുലിനെ വിക്കറ്റ് കീപ്പറാക്കുകയും നാലാം സ്ഥാനത്തോ അഞ്ചാമതോ കളിപ്പിക്കാനുമാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കുന്നത്. രാഹുല്‍ കീപ്പറായി എത്തുകയാണെങ്കില്‍ ഇടം കയ്യനായ ഇഷാന്‍ കിഷനെ ബാക്കപ്പ് ഓപ്ഷനായി പരിഗണിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ മൂന്നാമത് വിക്കറ്റ് കീപ്പര്‍ ഓപ്ഷനായി സഞ്ജുവിന് സ്ഥാനം ലഭിച്ചേക്കില്ല. അതിനാല്‍ തന്നെ ലോകകപ്പ് ടീമില്‍ ഇടം നേടിയാലും റിസര്‍വ് താരങ്ങളുടെ പട്ടികയിലാകും സഞ്ജു ഉള്‍പ്പെടുക. മധ്യനിരയില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ഇഷാനോ രാഹുലിനോ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുകയോ ചെയ്താല്‍ മാത്രമെ അങ്ങനെയെങ്കില്‍ 15 അംഗ ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് സാധിക്കുകയുള്ളു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article