കൂടുതൽ അർധസെഞ്ചുറികൾ, കൂടുതൽ റൺസ്: ടി20യിലെ ആധിപത്യം ഉറപ്പിച്ച് രോഹിത് ശർമ

Webdunia
ശനി, 30 ജൂലൈ 2022 (08:34 IST)
വിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ റെക്കോർഡ് നേട്ടം കുറിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. അർധസെഞ്ചുറിയുമായി ടീമിനെ മുന്നിൽ നയിച്ച പ്രകടനമായിരുന്നു മത്സരത്തിൽ നിർണായകമായത്. ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ പ്രകടനത്തോടെ ടി20യിലെ ചില റെക്കോർഡ് നേട്ടങ്ങളും സ്വന്തമാക്കാൻ താരത്തിനായി.
 
44 പന്തിൽ 64 റൺസെടുത്താണ് രോഹിത് പുറത്തായത്. ഇതോടെ ടി20യിൽ ഏറ്റവും കൂടുതൽ റൺസെന്ന നേട്ടം മാർട്ടിൻ ഗുപ്ട്ടിലിൽ നിന്നും രോഹിത് സ്വന്തമാക്കി. ടി20യിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറികളെന്ന നേട്ടവും രോഹിത് കുറിച്ചു. 31 അർധസെഞ്ചുറികളാണ് രോഹിത്തിനുള്ളത്. 30 അർധസെഞ്ചുറികൾ നേടിയ കോലിയാണ് രണ്ടാം സ്ഥാനത്ത്.
 
27 അർധസെഞ്ചുറികളുമായി പാകിസ്ഥാൻ്റെ ബാബർ അസം രോഹിത്തിന് പിറകെയുണ്ട്. 23 അർധസെഞ്ചുറികൾ നേടിയ ഓസീസ് താരം ഡേവിഡ് വാർണർ ആണ് പട്ടികയിൽ നാലാം സ്ഥാനത്ത്.

അനുബന്ധ വാര്‍ത്തകള്‍

Next Article