ഒറ്റ ടെസ്റ്റിൽ എറിഞ്ഞത് 99 ഓവറുകൾ! അതിശയിപ്പിച്ച് റാഷിദ് ഖാൻ: റെക്കോർഡ്

Webdunia
തിങ്കള്‍, 15 മാര്‍ച്ച് 2021 (20:16 IST)
ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ റെക്കോർഡ് കുറിച്ച് അഫ്‌ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒറ്റ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഓവര്‍ പന്തെറിഞ്ഞെ റെക്കോര്‍ഡാണ് റാഷിദ് ഖാൻ സ്വന്തമാക്കിയത്. അബുദാബിയില്‍ സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 99.2 ഓവറാണ് റാഷിദ് ഖാന്‍ പന്തെറിഞ്ഞത്. 
 
സിംബാബ്‌വെയ്ക്കെതിരെ ആദ്യ ഇന്നിങ്സിൽ 36.3 ഓവറും രണ്ടാം ഇന്നിംഗ്‌സില്‍ 62.5 ഓവറുമാണ് റഷിദ് പന്തെറിഞ്ഞത്. ആദ്യ ഇന്നിങ്‌സിൽ നാലും രണ്ടാം ഇന്നിങ്സിൽ ഏഴും വിക്കറ്റുകൾ സ്വന്തമാക്കാൻ താരത്തിനായി. 1998ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യാ മുരളീധരന്‍ എറിഞ്ഞ 113.5 ഓവറാണ് ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോർഡ്.

അനുബന്ധ വാര്‍ത്തകള്‍

Next Article