സഞ്ജു മാത്രമല്ല നിരാശപ്പെടുത്തിയത്, പ്രിയ ശിഷ്യനെ സംരക്ഷിച്ച് ദ്രാവിഡ്

Webdunia
വെള്ളി, 30 ജൂലൈ 2021 (13:31 IST)
ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യ വലിയ പ്രതീക്ഷകളോടെയാണ് സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനത്തെ കാത്തിരുന്നത്. ആദ്യ രണ്ട് ഏകദിനങ്ങൾ കളിക്കാൻ സാധിക്കാതിരുന്ന സഞ്ജു ഏകദിനത്തിൽ മോശമല്ലാത്ത ഇന്നിങ്സിലൂടെ തന്റെ അരങ്ങേറ്റം കുറിച്ചപ്പോൾ ടി20യിൽ താരത്തിൽ നിന്നും മികച്ച പ്രകടനം പ്രതീക്ഷിച്ചവർ ഏറെയാണ്. എന്നാൽ ടി20 പരമ്പര അവസാനിക്കുമ്പോൾ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരത്തിൽ നിന്നുണ്ടായത്.
 
ടി20യിലെ ആദ്യ മത്സരത്തിൽ രണ്ടക്കം കണ്ട താരം അവസാന രണ്ട് മത്സരങ്ങളിലും ദയനീയമായി പരാജയപ്പെട്ടു. ഈ പ്രകടനങ്ങളുമായി ഇനി അന്താരാഷ്ട്രക്രിക്കറ്റിൽ അടുത്തെങ്ങും അവസരം പ്രതീക്ഷിക്കരുതെന്നാണ് ആരാധകർ പോലും അഭിപ്രായപ്പെടുന്നത്. എന്നാൽ ഈ വിമർശനങ്ങൾക്കിടയിലും സഞ്ജുവിന്റെ പ്രകടനത്തെ പ്രതിരോധിച്ച് എത്തിയിരിക്കുകയാണ് ടീം പരിശീലകനായ രാഹുൽ ദ്രാവിഡ്.
 
മത്സരം നടന്ന വിക്കറ്റ് ബാറ്റ് ചെയ്യാൻ എളുപ്പമുള്ളതായിരുന്നില്ലെന്നും മാനേജ്‌മെന്റ് ചില താരങ്ങളുടെ കാര്യത്തിൽ അൽപം കൂടി ക്ഷമ കാട്ടേണ്ടതുണ്ടെന്നുമാണ് ദ്രാവിഡ് അഭിപ്രായപ്പെട്ടത്. ഏകദിനത്തിൽ സഞ്ജുവിന് ഒരവസരം കിട്ടുകയും താരം 46 റൺസ് നേടുകയും ചെയ്‌തിരുന്നു. ആദ്യ ടി20യിലും നന്നായാണ് കളിച്ചത്. അതെ പരമ്പരയിലേക്ക് തിരിഞ്ഞുനോക്കുകയാണെങ്കിൽ ഞങ്ങൾ നിരാശരാണ്. സഞ്ജു മാത്രമല്ല ടീമിലെ മറ്റ് യുവതാരങ്ങളും പ്രതിഭാധനരാണ്. നമ്മൾ അവരുടെ കാര്യത്തിൽ ക്ഷമ കാണിക്കേണ്ടതുണ്ട്. ദ്രാവിഡ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article