ഇന്ത്യന്‍ ടീമിനൊപ്പം സച്ചിന്‍ ഉണ്ടാകുമോ ?; ഇനി തീരുമാനം എടുക്കേണ്ടത് ബിസിസിഐ

Webdunia
ബുധന്‍, 19 ജൂലൈ 2017 (17:05 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് ഉപദേഷ്ടാവായി നിയമിക്കണമെന്ന് പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ രവി ശാസ്ത്രി.

ബിസിസിഐയുമായി ചൊവ്വാഴ്ച നടത്തിയ ചർച്ചയിലാണ് സീനിയർ ടീമിന്റെ ബാറ്റിംഗ് ഉപദേഷ്ടാവായി സച്ചിനെ നിയമിക്കണമെന്ന് ശാസ്ത്രി ആവശ്യപ്പെട്ടത്.

എന്നാല്‍, സച്ചിന്റെ നിയമനം തര്‍ക്കവിഷയം ആക്കേണ്ടെന്നും അനുയോജ്യമായ തീരുമാനം ബിസിസിഐക്ക് തീരുമാനിക്കാമെന്നും ശാസ്‌ത്രി വ്യക്തമാക്കി.

ബാറ്റിംഗ് ഉപദേഷ്ടാവ് സ്ഥാനം സച്ചിന്‍ ഏറ്റെടുക്കുകയാണെങ്കില്‍ ഐപിഎല്ലില്‍ നിന്നും അദ്ദേഹത്തിന് മാറി നില്‍ക്കേണ്ടിവരും. നിലവിൽ മുംബൈയ് ഇന്ത്യൻസ് ടീമിനൊപ്പമാണ് സച്ചിന്‍.
Next Article