ഇന്ത്യയെ ഏത് മൈതാനത്തിലും ആത്മവിശാസത്തോടെ കളിക്കുന്നവരുടെ സംഘമാക്കിയതിന് പിന്നിൽ ആ രണ്ട് പേർ: ഉമേഷ് യാദവ്

Webdunia
തിങ്കള്‍, 24 മെയ് 2021 (21:48 IST)
ഇന്ത്യൻ മൈതാനങ്ങളിൽ പുലികളും വിദേശത്ത് ഫാസ്റ്റ് ബൗളർമാരുടെ മുന്നിൽ മുട്ടിടിക്കുകയും ചെയ്‌തിരുന്ന ഒരു ചരിത്രം ഇന്ത്യൻ ക്രിക്കറ്റിനുണ്ട്. നാട്ടിൽ സ്പിൻ ട്രാക്കുകളിൽ വിജയം കൊയ്യുകയും വിദേശങ്ങളിൽ അടി വാങ്ങുകയും ചെയ്‌ത ബൗളിങ് നിരയായിരുന്നു അക്കാലത്ത് ടീമിനുണ്ടായിരുന്നത്. എന്നാൽ ഇന്ന് ഓസീസിലും ദക്ഷിണാഫ്രിക്കയിലും പോയി എതിരാളികളെ എറിഞ്ഞിടുന്നത് ഇന്ത്യ ശീലമാക്കിയിരിക്കുകയാണ്.
 
ഇത്തരത്തിൽ ഏത് മൈതാനത്തിലും ആത്മവിശ്വാസത്തോടെ കളിക്കുന്ന നിരയായി ഇന്ത്യയെ മാറ്റിയെടുത്തത് രണ്ട് പേരുടെ പരിശ്രമങ്ങളാണെന്നാണ് ഇന്ത്യൻ പേസർ ഉമേഷ് യാദവ് പറയുന്നത്. ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രിയും നായകൻ വിരാട് കോലിയുമാണ് ഇന്ത്യയുടെ മാറ്റത്തിന്റെ പിന്നിലെന്നാണ് ഉമേഷിന്റെ അഭിപ്രായം.
 
 വിരാട് നായകനെന്ന നിലയില്‍ മനോഹരമായാണ് ടീമിനെ നയിക്കുന്നത്.ബൗളറായാലും ബാറ്റ്‌സ്മാനായും അവരുടെ ശൈലിയില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ കോലി അനുവദിക്കും.ഇത് കൂടുതല്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മൈതാനത്ത് ടീം തളര്‍ന്നാല്‍ ആക്രമണോത്സുകത കാട്ടി ടീമിനെ തിരിച്ചുവരാന്‍ കോലി പ്രേരിപ്പിക്കും. ഇന്ന് ടീം ആത്മവിശ്വാസത്തോടെ കളിക്കുന്നതിന്റെ എല്ലാ അഭിനന്ദനങ്ങളും പരിശീലകനും ക്യാപ്റ്റനും അവകാശപ്പെട്ടതാണ്. ഉമേഷ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article