മുംബൈ പിടിച്ചു കയറുന്നു

Webdunia
ശനി, 24 മെയ് 2014 (10:43 IST)
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ 15 റണ്‍സ് ജയം. ലന്‍ഡല്‍ സിമണ്‍സും മൈക്ക് ഹസിയുടെയും മികവിലാണ് മുംബൈ ജയിച്ചത്.
ലന്‍ഡല്‍ സിമണ്‍സും മൈക്ക് ഹസിയും ചേര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ മികവില്‍ മുംബൈ ഇന്ത്യന്‍സ് 19.3 ഓവറില്‍ 173 റണ്‍സ് നേടി.

മൈക്ക് ഹസി 56 നേടി. സിമണ്‍സ് 25 പന്തില്‍ 35 റണ്‍സെടുത്തു. പീറ്റേഴ്‌സന്‍ (44), മനോജ് തിവാരി(41), ഡുമിനി(45 നോട്ടൗട്ട്) എന്നിവരാണ് ഡല്‍ഹിയുടെ പ്രധാന സ്‌കോറര്‍മാര്‍.