ധോനിക്ക് പകരം കോഹ്‌ലിയെ കൊണ്ടുവന്നതുതന്നെ അതിലെന്താണ് ഇത്ര സംശയം !

Webdunia
ശനി, 7 മാര്‍ച്ച് 2020 (18:22 IST)
ന്യൂഡല്‍ഹി: ബി സി സി ഐയുടെ മുഖ്യ ടീംസെലക്ടറായുള്ള എം സ് കെ പ്രസാദിന്റെ കാലാവധി രണ്ടു ദിവസത്തിനുള്ളില്‍ അവസാനിക്കും. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ സുനില്‍ ജോഷിയാകും അദ്ദേഹത്തിന്റെ പകരക്കാരനാവുക. ടീംസെലക്റ്റിങ് കമ്മിറ്റിയിലുണ്ടായിരുന്നപ്പോള്‍ കൈവരിച്ച വലിയ നേട്ടമെന്ത് എന്ന ചോദ്യത്തിന് എംഎസ്‌കെ പ്രസാദ് നൽകിയ മറുപടിയാണ് ഇപ്പൊൾ ചർച്ചയകുന്നത് 'ധോണിയുടെ പകരക്കാരനായി കോലിയെ തിരഞ്ഞെടുത്തു' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 
 
ധോണിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി വിരാടിനെ കൊണ്ടുവന്നതാണ്. ഇതിലിത്ര ആശ്ചര്യമെന്തെന്ന് ചോദിച്ചാല്‍ മികച്ച ക്യാപ്റ്റനും കൗശലക്കാരനും,​ മാച്ച്‌ ഫിനിഷറുമായ ധോണിക്ക് പട്ടെന്ന് ഒരു പകരക്കാരനെ കണ്ടുപിടിക്കുക അത്ര നിസാരമല്ല. ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ കഴിയുന്ന പടനായകന്‍ എന്ന നിലയില്‍ ധോണിയും,​ കോലിയും സമർത്ഥരാണ്. ധോണി വാർത്തെടുത്ത ടീമിന്റെ ശക്തി ചോരാതെ തന്നെ കോലി ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുന്നു
 
2014ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചപ്പോള്‍ അദ്ദേഹത്തിന് പകരക്കാരനായി പരീക്ഷിച്ചത് വിരാടിനെയാണ്, അദ്ദേഹം അത് ഭംഗിയായി ചെയ്തു. 2017ല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ധോണി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ ടെസ്റ്റ് ടീമിന്റെ നായകനായിരുന്ന കോലി ബാക്കി ഫോര്‍മാറ്റിലേക്കും പരീക്ഷിക്കപ്പെടുകയും,​ നായകനെന്ന നിലയില്‍ തിളങ്ങുകയും ചെയ്തു. മൂന്ന് ഫോര്‍മാറ്റിലെയും ലോകോത്തര ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ കോലി ഒന്നാമതായിരുന്നു എന്നുള്ളതും നായകസ്ഥാനമേല്‍ക്കാന്‍ കോലിക്ക് കൂട്ടായി.
 
2019ലെ ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ തോറ്റതോടെ ധോണിയുടെ ഭാവി തുലാസിലായിരുന്നു. ഇതിനെതിരെ ആരാധകരുടെ വിമര്‍ശനങ്ങള്‍ ടീംസെലക്ടര്‍മാര്‍ക്കെതിരെയെത്തി. നിലവിലെ സാഹചര്യത്തില്‍ ധോണിയുടെ ഭാവിയെപ്പറ്റി ധോണിക്ക് നല്ല ധാരണയുണ്ട്. അത് അദ്ദേഹം മാനേജ്മെന്റിനോട് വ്യക്തമാക്കിയിട്ടുമുണ്ട് എം സ് കെ പ്രസാദ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article