ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ തള്ളി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത് എത്തിയതിന് പിന്നാലെ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദീനും രംഗത്ത്. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയെ ഒന്നാമതെത്തിച്ച ധോണിക്ക് വിരമിക്കാനുള്ള സമയം നല്‍കണം. ഗാംഗുലിയുടെ അഭിപ്രായത്തെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ ധോണിക്ക് അര്‍ഹിക്കുന്ന അവസരം നല്‍കണമെന്നും അസ്ഹറുദീന്‍ പറഞ്ഞു.
ധോണി ടീം ഇന്ത്യക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന് കരിയറില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ലോകകപ്പ് ഉള്‍പ്പെടെയുള്ള പല സുപ്രധാനമായ ടൂര്‍ണമെന്റുകളിലും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ മഹിക്ക് കഴിഞ്ഞു. ഇതൊന്നും മറക്കാന്‍ സാധിക്കില്ലെന്നും അസ്ഹറുദീന്‍ പറഞ്ഞു.
ഇന്ത്യ കണ്ട മികച്ച നായകന്മാരില്‍ ഒരാളാണ് ധോണി. ഈ കാര്യത്തില്‍ തനിക്കോ മറ്റുള്ളവര്‍ക്കോ യാതൊരു സംശയമില്ല.
ധോണി ക്രിക്കറ്റിനോട് വിടപറയണമെന്ന് ഒരിക്കലും ഞാന്‍ പറയില്ല. ഞാന്‍ വ്യക്തമാക്കുന്നത് ഏകദിന, ട്വന്റി-20 ക്രിക്കറ്റില്‍ ധോണി ഇനിയും കളി തുടരണം എന്നു തന്നെയാണ്. എന്നാല്‍ അടുത്ത ലോകകപ്പില്‍ അദ്ദേഹം നായകനായാല്‍ അത് അത്ഭുതപ്പെടുത്തുമെന്ന് മാത്രമാണെന്നുമാണ് ഗാംഗുലി പറഞ്ഞത്.