ധോണി ഇന്ത്യന്‍ ക്രിക്കറ്റിലെ ' തല '; ധോണിക്കിന്ന് 33വയസ്

Webdunia
തിങ്കള്‍, 7 ജൂലൈ 2014 (13:24 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അത്ഭുതങ്ങള്‍ നടത്തുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ എംഎസ് ധോണിക്കിന്ന് മുപ്പത്തിമൂന്ന് വയസ്. എന്നാല്‍ പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കിലൊന്നും പങ്കെടുക്കാതെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഒരുക്കത്തിലാണ് ധോണി.

എംഎസ് ധോണിയുടെ ക്രിക്കറ്റ് ക്ലബായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ധോണിക്ക് പുതിയൊരു പേരാണ് പിറന്നാള്‍ ദിനത്തില്‍ സമ്മാനിച്ചത്. ഹാപ്പി ബര്‍ത്ത്‌ഡേ തല, ഇനിയും 100 കൊല്ലം കൂടി ഞങ്ങളുടെ ക്യാപ്റ്റനായിരിക്കൂ എന്നാണ് ടീം ട്വിറ്ററില്‍ ധോണിക്കായി പോസ്റ്റ് ചെയ്തത്. രണ്ട് ടീമുകളിലെയും ധോണിയുടെ കൂട്ടുകാരന്‍ സുരേഷ് റെയ്‌നയും ധോണിക്ക് ആശംസകള്‍ അറിയിച്ചു.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന് മുന്നോടിയായി ധോണി കടുത്ത സമ്മര്‍ദ്ദത്തിലാണ്.  ഇംഗ്ലണ്ടിലെ പേസ് പിച്ചുകളില്‍ ടീമില്‍ നാല് ഫാസ്റ്റ് ബൌളര്‍മാരെ ഒപ്പിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് ക്യാപ്റ്റ്ന്‍ കൂള്‍.