മുൻപും ശേഷവും ഒത്തുകളി നടന്നു, തനിക്ക് മാത്രം തിരിച്ചുവരാൻ അവസരം ലഭിച്ചില്ല: ആസിഫ്

Webdunia
ചൊവ്വ, 5 മെയ് 2020 (08:08 IST)
പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ എന്നല്ല ഒരു കാലത്ത് ലോകക്രികറ്റിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായിരുന്നു പാക് പേസറായ മുഹമ്മദ് ആസിഫ്. ഒരു കാലത്ത് ക്രിക്കറ്റ് കളിക്കളങ്ങളെ ഭരിക്കുമെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അനായാസമായി ബോൾ സ്വിങ്ങ് ചെയ്യിക്കുമായിരുന്ന താരം ഒത്തുക്കളി വിവാദത്തിൽ കുടുങ്ങിയത് ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. ഒത്തുക്കളി വിവാദത്തിന് ശേഷമുള്ള സംഭവങ്ങളെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് മുഹമ്മദ് ആസിഫ് ഇപ്പോൾ.
 
2010ല്‍ ഇംഗ്ലണ്ട് പര്യടനത്തിലാണ് ആസിഫ് ഒത്തുകളി കേസില്‍ അകപ്പെടുന്നത്. തുടർന്ന് ഏഴ് വര്‍ഷത്തേക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിലക്കും ലഭിച്ചു. എന്നാൽ തെറ്റ് സംഭവിച്ചുപോയെന്നും പലര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടെന്നും ആസിഫ് പറയുന്നു. തനിക്ക് മുൻപും ശേഷവും പലരും ഒത്തുക്കളിയിൽ കുടുങ്ങി. എന്നാല്‍ അവര്‍ക്കൊന്നും ലഭിച്ച പരിഗണനയും പിന്തുണയും തനിക്ക് ലഭിച്ചിച്ചില്ലെന്നും ആസിഫ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article