ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് പാക്കിസ്ഥാൻ ക്യാപ്റ്റൻ മിസ്ബാ ഉൾ ഹഖിനു സ്വന്തം. പ്രായമേറിയാല്‍ പേശികള്‍ക്ക് ശക്തികുറയുമെന്നും ടെസ്റ്റ് കളിക്കുക ബുദ്ധിമുട്ടാണെന്നും ഉള്ള അന്ധവിശ്വാസങ്ങളെയാണ് 42 വയസ്സ് കഴിഞ്ഞ മിസ്ബാ ഉള് ഹഖ് എന്ന പാക് നായകന് മറികടന്നത്.
പ്രായത്തിന്റെ ഏതെങ്കിലും ഒരു അവശതയോ തുടക്കത്തിന്റെ നിസ്സഹായതയോ പ്രകടിപ്പിക്കാത്തതായിരുന്നു ആ ഇന്നിംഗ്സ്. 179 പന്തില്‍ 18 ബൗണ്ടറികളുടെ സഹായത്തോടെ പുറത്താകാതെ 110 റണ്‍സാണ് മിസ്ബാ നേടിയത്. പാക്കിസ്ഥാൻ ആദ്യ ഇന്നിങ്സിൽ 339 റൺസിനു പുറത്തായിരുന്നു.
സെഞ്ച്വറി നേടിയ ശേഷമുളള പാക് നായകന്റെ ആഘോഷ പ്രകടനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സഹതാരങ്ങളെ നോക്കി സല്യൂട്ട് അടിച്ച ശേഷം തന്റെ കരുത്ത് ഒട്ടും ചോര്‍ന്നിട്ടില്ലെന്നും താന്‍ മറ്റാരേക്കാളും ശക്തനാണെന്നും തെളിക്കാനായി നിരവധി തവണ മിസ്ബാ മൈതാനത്ത് പുഷ് അപ്പ് ചെയ്യുകയും ചെയ്തു.