വിരമിക്കല്‍ സൂചന നല്‍കി മൈക്കല്‍ ക്ലാര്‍ക്ക്

Webdunia
ശനി, 13 ഡിസം‌ബര്‍ 2014 (15:43 IST)
വിരമിക്കുമെന്ന സൂചന നല്‍കി ആസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്.പരിക്ക് മൂലം കായിക ജീവിതം ഇനി മുന്നോട്ട് പോകാനിടയില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഫീല്‍ഡിംഗിനിടെ വീണ് പരിക്കേറ്റ ക്ലാര്‍ക്ക് അവസാന ദിനത്തില്‍ കളിച്ചിരുന്നില്ല.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളില്‍ തന്‍റെ സേവനം ലഭ്യമായിരിക്കുകയില്ലെന്നും ക്ലാര്‍ക്ക് അറിയിച്ചു. ഓസ്ട്രേലിയക്കായി   ലോകകപ്പില്‍ കളിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നും പറയാനാകാത്ത അവസ്ഥയിലാണെന്നും ക്ലാര്‍ക്ക് പറഞ്ഞു. ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിനിടെ കടുത്ത പുറംവേദനയെ തുടര്‍ന്ന് ക്ലാര്‍ക്കിന് കളി അവസാനിപ്പിക്കേണ്ടി വന്നിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.