സന്നാഹ മത്സരത്തില്‍ ഇന്ത്യ മികച്ച സ്കോറില്‍

Webdunia
വെള്ളി, 27 ജൂണ്‍ 2014 (12:51 IST)
ഇംഗ്ളീഷ് പര്യടനത്തിനെത്തിയ ഇന്ത്യക്ക് ത്രിദിന സന്നാഹ മത്സരത്തില്‍ മികച്ച തുടക്കം. ഇന്ത്യന്‍ നിരയിലെ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.  ലിസസ്റ്റര്‍ഷെയറിനെതിരെ ആദ്യ ബാറ്റ്ചെയ്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെടുത്തു.

മുന്‍ നിര താരങ്ങളായ ശിഖര്‍ ധവാന്‍ (60), ഗൗതം ഗംഭീര്‍ (54), ചേതേശ്വര്‍ പുജാര (57) എന്നിവരുടെ അര്‍ധസെഞ്ച്വറി പ്രകടനത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍പടുത്തുയര്‍ത്തിയത്. യുവ താരങ്ങളായ അജിന്‍ക്യ രഹാനെ (46), രോഹിത് ശര്‍മ (42) എന്നിവരാണ് ക്രീസിലുള്ളത്. ധവാന്‍, ഗംഭീര്‍, പുജാര എന്നിവര്‍ റിട്ടയര്‍മെന്‍റ് വിളിച്ച് ക്രീസ് വിടുകയായിരുന്നു.

മുരളി വിജയ് 20 റണ്‍സും, വിരാട് കോഹ്ലി 29 റണ്‍സുമെടുത്ത് പുറത്തായി. ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര ജൂലായ് ഒമ്പതിന് ആരംഭിക്കും. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്‍റി20യും ഇന്ത്യ ഇംഗ്ളണ്ടിനെതിരെ കളിക്കും.