ഹാ ഈ പ്രായത്തിലും എന്നാ ഒരിതാ..വിരാടിന്റെ ഈ മനോഭാവമാണ് ഓസീസിനില്ലാത്തത്, വാതോരാതെ പുകഴ്ത്തി ഓസീസ് മാധ്യമങ്ങള്‍

അഭിറാം മനോഹർ
വ്യാഴം, 28 നവം‌ബര്‍ 2024 (18:14 IST)
Kohli
ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ വിരാട് കോലിയെ മറ്റ് ബാറ്റര്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ഗ്രൗണ്ടിലെ കോലിയുടെ ആക്രമണോത്സുകതയാണ്. പ്രത്യേകിച്ച് ടെസ്റ്റ് മത്സരങ്ങളില്‍ കോലി പലപ്പോഴും എതിരാളികളെ ചവിട്ടിമതിക്കുന്ന ഈ ശൈലി അവലംബിച്ചിട്ടുണ്ട്. കോലി ടെസ്റ്റ് നായകനായിരുന്നപ്പോള്‍ ഇന്ത്യന്‍ ടീമും സമാനമായ രീതിയിലായിരുന്നു. ഇപ്പോഴിതാ പെര്‍ത്ത് ടെസ്റ്റിലെ കോലിയുടെ പ്രകടനത്തിന് പിന്നാലെ താരത്തെ വാനോളം പുകഴ്ത്തുകയാണ് ഓസീസ് മാധ്യമങ്ങള്‍.
 
മത്സരത്തില്‍ ട്രാവിസ് ഹെഡിനെ ജസ്പ്രീത് ബുമ്ര പുറത്താക്കിയതിന് പിന്നാലെയുള്ള കോലിയുടെ ആഘോഷപ്രകടനങ്ങളാണ് ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ആദ്യമായി കാല് കുത്തിയപ്പോള്‍ കോലി എങ്ങനെയായിരുന്നോ അതേ മനോഭാവവും ആവേശവും കോലിയെ വിട്ട് പോയിട്ടില്ലെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പറയുന്നു. ഓസ്‌ട്രേലിയക്കാര്‍ക്ക് ഇല്ലാതെ പോയതും ഈ അഗ്രഷനാണെന്നും ചില പാനലിസ്റ്റുകള്‍ കുറിക്കുന്നു. ഒന്നരവര്‍ഷക്കാലത്തിന് മുകളിലായി ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിച്ചുകൊണ്ടാണ് കോലി പെര്‍ത്ത് ടെസ്റ്റില്‍ സെഞ്ചുറി കുറിച്ചത്. ഇതോടെ വരാനിരിക്കുന്ന ടെസ്റ്റുകളിലും കോലി മികച്ച പ്രകടനം തന്നെ കാഴ്ചവെയ്ക്കുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ ആരാധകര്‍.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article