ആഗ്രഹമുണ്ട്, എന്നാലും ഐപിഎല്‍ കളിക്കാന്‍ വരുന്നില്ല: പീറ്റേഴ്‌സണ്‍

Webdunia
വ്യാഴം, 14 മെയ് 2015 (12:37 IST)
ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്താനുള്ള വാതിലുകള്‍ അടഞ്ഞതോടെ ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിനായി കളിക്കുമെന്ന് അറിയിച്ച വെടിക്കെട്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ തീരുമാനത്തില്‍ നിന്ന് പിന്മാറി. കാലിനേറ്റ പരുക്ക് മൂലമാണ് ഐപില്ലില്‍ പങ്ക് ചേരാത്തതെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇംഗ്ലീഷ് കൌണ്ടിയില്‍ സറൈക്കായി കളിക്കുന്ന സമയത്താണ് കാലിന് പരുക്കേറ്റത്. പരുക്ക് ഗുരുതര സ്വഭാവമുള്ളതാണെന്നും, വിശ്രമം ആവശ്യമാണെന്ന് ഡോക്‍ടര്‍മാര്‍ അറിയിച്ചതും മൂലമാണ് ഐപിഎല്ലില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

ഇംഗ്ലണ്ട് ടീമില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയതോടെയാണ് ഐപി എല്‍ എട്ടാം സീസണിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പീറ്റേഴ്സണ് പറഞ്ഞിരുന്നു. ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിനായി കളിക്കാന്‍ താരം തീരുമാനിച്ചതോടെ പ്ലേ ഓഫ് പ്രതീക്ഷകളില്‍ കാത്തിരിക്കുന്ന ഡേവിഡ് വാര്‍ണര്‍ക്കും സംഘത്തിനും ആവേശം പകരുന്നതായിരുന്നു കെ പിയുടെ തിരിച്ചു വരവ് വാര്‍ത്തകള്‍. എന്നാല്‍ പരുക്ക് മൂലം കളിക്കാന്‍ കഴിയില്ല എന്ന അദ്ദേഹം വ്യക്തമാക്കിയതോടെ സണ്‍റൈസേഴ്‌സിന് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാകും.