നൂറാം ടെസ്റ്റിൽ സെഞ്ചുറി, വേരുറപ്പിച്ച് ജോ റൂട്ട്

Webdunia
വെള്ളി, 5 ഫെബ്രുവരി 2021 (16:09 IST)
2021ലെ തുടർച്ചയായ മൂന്നാം സെഞ്ചുറി കണ്ടെത്തി ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. ഇന്ത്യക്കെതിരെ ചെന്നൈയിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഒരു ഘട്ടത്തിൽ 63/2 എന്ന നിലയിൽ നിന്ന ഇംഗ്ലണ്ടിനെ കളിയിൽ തിരിച്ചുകൊണ്ടുവന്നത് ഡൊമിനിക് സിബ്ലിയും ജോ റൂട്ടും തമ്മിലുള്ള നാലാം വിക്കറ്റ് പാർട്‌ണർഷിപ്പ്. ഒടുവിൽ വിവരം കിട്ടുമ്പോൾ 79 ഓവറിൽ 228ന് 2 എന്ന നിലയിലാണ് ഇംഗ്ലണ്ട്.
 
കരിയറിലെ 20ആം സെഞ്ചുറി സ്വന്തമാക്കിയ ജോ റൂട്ട് കരിയറിലെ തന്റെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ വർഷം ശ്രീലങ്കയിൽ നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും റൂട്ട് സെഞ്ചുറി സ്വന്തമാക്കിയിരുന്നു.അതേസമയം റൂട്ടിന്റെ നൂറാം മത്സരം കൂടിയാണ് ഇതെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
 
മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യൻ ബൗളർമാർക്ക് ഇംഗ്ലണ്ടിന് മേൽ ആധിപത്യം പുലർത്താനായില്ല. ജോ റൂട്ടിന്റെ ആദ്യ മത്സരവും നൂറാം മത്സരവും ഇന്ത്യക്കെതിരെയാണ്. ഇന്ത്യക്കെതിരെ ഇന്ത്യയിൽ നേടുന്ന രണ്ടാം സെഞ്ചുറി കൂടിയാണിത്.

അനുബന്ധ വാര്‍ത്തകള്‍

Next Article