പാക്കിസ്ഥാനെതിരായ പോരാട്ടം നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍; ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങള്‍ എന്നൊക്കെ?

Webdunia
ബുധന്‍, 4 ഒക്‌ടോബര്‍ 2023 (09:25 IST)
ഏകദിന ലോകകപ്പിന് നാളെ തുടക്കം. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് മത്സരങ്ങള്‍. ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദില്‍ വെച്ച് നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ നേരിടും. ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. എതിരാളികള്‍ ഓസ്ട്രേലിയ. ഒക്ടോബര്‍ 15 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നടക്കും. 
 
ഒക്ടോബര്‍ 11 ന് ഡല്‍ഹിയില്‍ വെച്ച് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ പോരാട്ടം. ഒക്ടോബര്‍ 19 ന് പൂണെയില്‍ വെച്ചാണ് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം. ഒക്ടോബര്‍ 22 ന് ധരംശാലയില്‍ വെച്ച് ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം. ഒക്ടോബര്‍ 29 ന് ലഖ്നൗവില്‍ വെച്ച് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം. നവംബര്‍ രണ്ട് വ്യാഴാഴ്ച മുംബൈയില്‍ വെച്ച് ഇന്ത്യയും യോഗ്യത മത്സരത്തില്‍ നിന്ന് ലോകകപ്പില്‍ പ്രവേശിക്കുന്ന രണ്ടാം ടീമും തമ്മില്‍ പോരാട്ടം. നവംബര്‍ അഞ്ചിന് കൊല്‍ക്കത്തയില്‍ വെച്ച് ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം. നവംബര്‍ 11 ബെംഗളൂരുവില്‍ വെച്ച് ഇന്ത്യയും യോഗ്യത മത്സരത്തില്‍ നിന്ന് ലോകകപ്പിലേക്ക് എത്തുന്ന ആദ്യ ടീമും തമ്മില്‍ പോരാട്ടം. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article