IND vs SA: ദക്ഷിണാഫ്രിക്കയുടെ രക്ഷകനായി മാർക്രം, ഇന്ത്യൻ വിജയം 79 റൺസ് അകലെ

അഭിറാം മനോഹർ
വ്യാഴം, 4 ജനുവരി 2024 (16:05 IST)
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി എയ്ഡന്‍ മാര്‍ക്രം. ആദ്യ ഇന്നിങ്ങ്‌സില്‍ വമ്പന്‍ തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്ക 55 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 153 റണ്‍സായിരുന്നു നേടിയത്. ഇതോടെ മത്സരത്തില്‍ 98 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടാന്‍ ഇന്ത്യയ്ക്കായി.
 
രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഓപ്പണറായി ഇറങ്ങിയ എയ്ഡന്‍ മാര്‍ക്രം സെഞ്ചുറി പ്രകടനത്തോടെ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. സ്‌കോര്‍ 140 കടക്കുമോ എന്ന് പോലും സംശയിച്ചിടത്ത് നിന്നും ടീമിനെ 162ല്‍ എത്തിച്ച ശേഷമാണ് മാര്‍ക്രം മടങ്ങിയത്.എട്ടാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടുക്കെട്ടാണ് റബാഡ മാര്‍ക്രം സഖ്യം നേടിയത്. ഇതില്‍ 49 റണ്‍സും മാര്‍ക്രമിന്റേതായിരുന്നു. രണ്ടാം ഇന്നിങ്ങ്‌സില്‍ 176 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്. 103 പന്തില്‍ 106 റണ്‍സാണ് താരം നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article