India vs Bangladesh: ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ. സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്ക് ഇന്ന് വിജയം അനിവാര്യം. ടോസ് ലഭിച്ച ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.
മോശം ഫോമിലുള്ള കെ.എല്‍.രാഹുലിനും ദിനേശ് കാര്‍ത്തിക്കും ഇന്ത്യ വീണ്ടും അവസരം നല്‍കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടീമില്‍ നിന്ന് ഒരു മാറ്റത്തോടെയാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ദീപക് ഹൂഡയ്ക്ക് പകരം അക്ഷര്‍ പട്ടേലാണ് ഇന്ന് കളിക്കുന്നത്.
ഇന്ത്യ പ്ലേയിങ് 11: കെ.എല്‍.രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക്, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ബുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്