India vs Afghanistan ODI World Cup Match, Predicted 11: അശ്വിനെ ഒഴിവാക്കാന്‍ സാധ്യത, പകരം ഷമിയോ സൂര്യകുമാറോ?

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2023 (08:27 IST)
India vs Afghanistan ODI World Cup Match, Predicted 11: ലോകകപ്പിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ രവിചന്ദ്രന്‍ അശ്വിന്‍ കളിച്ചേക്കില്ല. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തുന്ന കാര്യം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും പരിഗണിക്കുന്നു. അശ്വിന് പകരം മുഹമ്മദ് ഷമിയോ സൂര്യകുമാര്‍ യാദവോ ടീമില്‍ ഇടം പിടിച്ചേക്കും. സൂര്യകുമാര്‍ പ്ലേയിങ് ഇലവനില്‍ വന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ മുഴുവന്‍ സമയ ബൗളറായി ഉപയോഗിക്കേണ്ടിവരും. ശുഭ്മാന്‍ ഗില്‍ പനിയില്‍ നിന്ന് മുക്തനാകാത്തതിനാല്‍ ഇഷാന്‍ കിഷന്‍ തന്നെ ഓപ്പണറായി തുടരും. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ 
 
ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതലാണ് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് ആതിഥേയത്വം വഹിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article