കോഹ്‌ലി നയിച്ചു; ഇന്ത്യക്ക് സമ്പൂര്‍ണ്ണ ജയം

Webdunia
തിങ്കള്‍, 17 നവം‌ബര്‍ 2014 (10:41 IST)
ഇന്ത്യ ശ്രീലങ്ക അഞ്ചാം ഏകദിനത്തിലെ ജയത്തോടെ പരമ്പര ഇന്ത്യ തൂത്തുവാരി. അവസാന കളിയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോ‌ഹ്‌ലി (139*) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മൂന്ന് വിക്കറ്റിന്റെ ജയം ഇന്ത്യ പിടിച്ചെടുക്കുകയായിരുന്നു.

ടോസ് നേടിയ ലങ്കന്‍ നായകന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം നായകന്‍ ഏഞ്ചലോ മാത്യൂസിന്റെ സെഞ്ചുറി പ്രകടനത്തിലായിരുന്നു ലങ്ക മാന്യമായ സ്കോര്‍ പടുത്തുയര്‍ത്തിയത്. 52 റണ്ണടിച്ച തിരിമനെ മാത്യൂസിന് പിന്തുണ നല്‍കിയപ്പോള്‍ സ്കോർ 286ല്‍ എത്തുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ധവാൽ കുൽക്കർണി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്ഷർപട്ടേലും അശ്വിനും രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോ‌ഹ്‌ലി (139*)യുടെ കരുത്തില്‍ ജയം പിടിച്ചെടുക്കുകയായിരുന്നു. അമ്പാട്ടി റായിഡു (59) നായകന് പിന്തുണ നല്‍കിയ ശേഷം അവസാനം പുറത്തായപ്പോള്‍ അവസാന വിക്കറ്റുകളെ കൂട്ട് പിടിച്ച് കോഹ്‌ലി ജയം പിടിക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളും ഇന്ത്യ വിജയിച്ചു. പരമ്പര നേരത്തെ തന്നെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.