അശ്വിൻ പുറത്തേക്ക്, പകരം ഷാർദൂലോ ഷമിയോ ടീമിൽ, അഫ്ഗാനെതിരെ ഇന്ത്യയുടെ സാധ്യത ഇലവൻ

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (20:21 IST)
ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനൊരുങ്ങി ഇന്ത്യ. ആദ്യ മത്സരത്തില്‍ ഓസീസിനെതിരെ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിലും ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ അസ്സാന്നിധ്യം ഇന്ത്യയെ വലയ്ക്കുന്നുണ്ട്. ഗില്ലിന്റെ അസ്സാന്നിധ്യത്തില്‍ ഇഷാന്‍ കിഷന്‍ തന്നെയാകും ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്യുക. രണ്ടാം മത്സരത്തില്‍ ഇറങ്ങുമ്പോള്‍ ചെറിയ മാറ്റങ്ങളോടെയാകും ഇന്ത്യ ഇറങ്ങുക.
 
ആദ്യ ഏകദിനത്തില്‍ പരാജയപ്പെട്ടെങ്കിലും മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ അടുത്ത മത്സരത്തില്‍ തുടരും. ചെന്നൈയില്‍ നിന്നും വ്യത്യസ്തമായ പിച്ചായതിനാല്‍ ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ക്ക് മാത്രമെ ടീമില്‍ സ്ഥാനമുണ്ടാവുകയുള്ളു. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ആര്‍ അശ്വിനാകും ടീമിന് പുറത്താവുക. ഇതോടെ അശ്വിന് പകരം ഷാര്‍ദൂല്‍ ഠാക്കൂറിനോ മുഹമ്മദ് ഷമിക്കോ ടീമില്‍ അവസരം ലഭിക്കും. ബാറ്റിംഗ് കരുത്ത് കൂട്ടുക എന്ന ലക്ഷ്യവുമായാണ് ടീം തെരെഞ്ഞെടുപ്പെങ്കില്‍ ഷാര്‍ദൂല്‍ ടാക്കൂറാകും ടീമില്‍ ഇടം നേടുക.
 
അഫ്ഗാനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ(ക്യാപ്റ്റന്‍),ഇഷാന്‍ കിഷന്‍,കോലി,ശ്രേയസ് അയ്യര്‍,കെ എല്‍ രാഹുല്‍,ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ,കുല്‍ദീപ് യാദവ്,മുഹമ്മദ് സിറാജ്, ബുമ്ര, ഷാര്‍ദൂല്‍/ ഷമി

അനുബന്ധ വാര്‍ത്തകള്‍

Next Article