2023ലെ ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും, സ്ഥിരീകരിച്ച് ജയ് ഷാ

Webdunia
വ്യാഴം, 5 ജനുവരി 2023 (18:13 IST)
ഈ വർഷത്തെ ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ. ഏഷ്യാ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റായ ജയ് ഷായാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സെപ്റ്റംബർ മാസത്തിലാണ് ഏഷ്യാകപ്പ് നടക്കുക. ഇന്ത്യയ്ക്കും പാകിസ്ഥാനും പുറമെ യോഗ്യത നേടുന്ന മറ്റൊരു ടീമും ഗ്രൂപ്പിലുണ്ടാകും രണ്ടാമത്തെ ഗ്രൂപ്പിൽ ശ്രീലങ്ക, ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണുണ്ടാവുക.
 
പാകിസ്ഥാനാണ് ഈ വർഷത്തെ ഏഷ്യാകപ്പിന് ആതിഥ്യം വഹിക്കുക. പാകിസ്ഥാനിൽ ഇന്ത്യ ഏഷ്യാകപ്പിൽ പങ്കെടുക്കില്ല എന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. പാകിസ്ഥാന് പുറത്തേക്ക് ഏഷ്യാകപ്പ് വേദി മാറ്റുന്നതിൽ ഇന്ത്യ ഇപ്പോഴും സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2022 ഏഷ്യാകപ്പ് ശ്രീലങ്കയിലാണ് നടക്കേണ്ടിയിരുന്നതെങ്കിലും ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് യുഎഇയിലാണ് മത്സരങ്ങൾ നടന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article