ഇന്‍ഡോര്‍ ടെസ്റ്റ്: ന്യൂസീലൻഡ് ഭേദപ്പെട്ട നിലയില്‍; അശ്വിന് രണ്ട് വിക്കറ്റ്

Webdunia
തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (12:37 IST)
ഇന്‍ഡോര്‍ ടെസ്റ്റില്‍ ന്യൂസീലൻഡ് ഭേദപ്പെട്ടനിലയില്‍. മൂന്നാം ദിവസം ബാറ്റിങ്ങ് ആരംഭിച്ച അവര്‍ 43 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 135 എന്ന നിലയിലാണ്. 53 റണ്‍സെടുത്ത ലാതവും എട്ട് റണ്‍സെടുത്ത വില്യംസനുമാണ് പുറത്തായത്. രണ്ട് വിക്കറ്റുകളും അശ്വിനാണ് നേടിയത്. 63 റണ്‍സുമായി ഗുപ്റ്റിലും റണ്‍സൊന്നുമെടുക്കാതെ റോസ് ടൈലറുമാണ് ക്രീസില്‍.    
 
നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 557 റൺസിന് ഇന്ത്യ ഡിക്ലയർ ചെയ്തിരുന്നു. നായകൻ വിരാട് കോ‍ഹ്‍ലിയുടെ ഇരട്ട സെഞ്ചുറിയും (211) അജിങ്ക്യ രഹാനെയുടെ സെഞ്ചുറി(188)യുമാണ് കൂറ്റന്‍ സ്കോറിലെത്താന്‍ ഇന്ത്യയ്ക്ക് സഹായകമായത്. 51റണ്‍സുമായി രോഹിത് ശർമ പുറത്താകാതെ നിന്നു. 328 പന്തിൽ 14 ബൗണ്ടറിയും നാലു സിക്സുമുൾപ്പെടെയാണ് രഹാനെ 161 റൺസെടുത്തത്. 
 
29-ാം ടെസ്റ്റ് കളിക്കുന്ന രഹാനെയുടെ എട്ടാം സെഞ്ചുറിയാണിത്. 347 പന്തുകൾ നേരിട്ട കോഹ്‍ലി, 18 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ഇരട്ടസെഞ്ചുറിയിലേക്കെത്തിയത്. ന്യൂസീലൻഡിനെതിരെ ക്യാപ്റ്റനെന്ന നിലയിൽ ഇരട്ടസെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് കോഹ്‍ലി.
Next Article