ഇന്ത്യ - ബംഗ്ലാദേശ് പോരാട്ടം നാളെ

ബുധന്‍, 18 മാര്‍ച്ച് 2015 (10:54 IST)
ഇന്ത്യ ബംഗ്ലാദേശ് ക്വാർട്ടർ ഫൈനൽ മത്സരം നാളെ മെല്‍ബണില്‍ നടക്കും. ആദ്യ റൌണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് ഇന്ത്യയെത്തുന്നത്. എന്നാല്‍ നിര്‍ണായകമായ കളിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ക്വാർട്ടർ ഫൈനലിലേക്ക് കടുവകള്‍ കയറിയത്.

2007 ലോകകപ്പിലെ തോൽവിയാണ് ബംഗ്ളാദേശിനെ നേരിടാനിറങ്ങുമ്പോൾ ഇന്ത്യയെ വേട്ടയാടുന്നത്. കൂടാതെ ടീമിന്റെ പ്രതീക്ഷയായിരുന്ന രോഹിത് ശര്‍മയും തന്റെ ഇഷ്ടക്കാരനായ  രവീന്ദ്ര ജഡേജ നിരന്തരമായി പരാജയപ്പെടുന്നതുമാണ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ കുഴ‌യ്‌ക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ജഡേജ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിരാശപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ധോണി ടീമില്‍ മാറ്റം വരുത്തുമോ എന്ന് കണ്ടറിയാം.

2007 ലോകകപ്പില്‍ ബംഗ്ലാദേശ് ഇന്ത്യയെ തോല്‍‌പ്പിക്കുബോള്‍ ആ ടീമിൽ  കളിച്ച ധോണി ഒഴികെ ആരും ഇപ്പോൾ ടീമിലില്ല. അന്ന് ഇന്ത്യ അഞ്ച് വിക്കറ്റിന്  പോർട്ട് ഒഫ് സ്പെയിനിൽ തോറ്റപ്പോൾ ധോണി ഡക്കായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക