നായകന്‍ പൊരുതി കളിച്ചിട്ടും വിക്കറ്റ് വലിച്ചെറിഞ്ഞ് ഇന്ത്യ തോല്‍വി ചോദിച്ചു വാങ്ങി. ഇന്ത്യയുടെ കൈയിലായിരുന്ന ജയം ഓസീസ് പിടിച്ചെടുക്കുകയായിരുന്നു. 48 റണ്‍സിനാണ് പേര് കേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര തോല്‍വി സമ്മതിച്ചത്. 152 റണ്‍സിന് 7 വിക്കറ്റ് നേടിയ നാഥന്‍ ലിയോണ്‍ ആണ് ഓസീസിന് ജയം സമ്മാനിച്ചത്. അദ്ദേഹം തന്നെയാണ് കളിയിലെ താരവും.
മൂന്നാം വിക്കറ്റില്‍ നായകന്‍ വിരാട് കൊഹ്‍ലിയും (141) മുരളി വിജയും (99) നേടിയ നൂറിലധികം റണ്‍സിന്റ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും. മുരളി വജയിയുടെ പുറത്തായത് ഇന്ത്യക്ക് തിരുച്ചടി ആയി. വിജയിയുടെ പുറത്താകലിന് ശേഷമെത്തിയ രഹാനെയും (0) കടലാസ് പുലിയായ രോഹിത് ശര്‍മയും (6) വന്നതും പോയതും ഒരുമിച്ചായിരുന്നു. മറുവശത്ത് ജയ പ്രതീക്ഷ നല്‍കുന്ന പ്രകടനങ്ങളുമായി നായകന്‍ വിരാട് കോഹ്‌ലി നിന്നെങ്കിലും അദ്ദേഹത്തിന് പിന്തുണ നല്‍കുന്നതില്‍ വാലറ്റവും മധ്യനിരയും തീര്‍ത്തും പരാജയപ്പെടുകയായിരുന്നു.
ജയിക്കാന്‍ നൂറില്‍ താഴെ റണ്‍ മാത്രം ആവശ്യമുള്ളപ്പോള്‍ കോഹ്‌ലി പുറത്തായതോടെ തോല്‍വി വേഗത്തിലാക്കുകയായിരുന്നു. മുഹമ്മദ് ഷാമി (5), സാഹ (13) വരൂണ്‍ ആരോണ്‍ (1), ഇഷാന്ത് ശര്‍മ (1) എന്നിവര്‍ ഓസീസിന് വിജയം സമ്മാനിച്ച് പെട്ടെന്ന് കൂടാരം കയറുകയായിരുന്നു. ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് തലേദിവസത്തെ സ്കോറായ അഞ്ചിന് 290 റണ്‍സിന് എന്ന നിലയില്‍ ഡിക്ലേള്‍ ചെയ്യുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.