ചാമ്പ്യന്‍സ് ട്രോഫിയില്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാം മത്സരത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പരാതിയുടെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും പരിശീലകന് അനില്‍ കുംബ്ലെയും.
ബിർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ പരിശീലനം നടത്താന്‍ മതിയായ സൗകര്യമില്ലെന്നാണ് ഇരുവരും അധികൃതരെ അറിയിച്ചത്. പരിശീലനത്തിനായി ലഭിച്ച സ്ഥലം ചെറുതാണെന്നും ബോളര്‍മാര്‍ക്ക് റണ്ണപ്പെടുത്ത് ബൗൾ ചെയ്യാൻ പോലും സാധിക്കുന്നില്ല എന്നുമാണ് പരാതി.
ന്യൂസിലൻഡ്- ഓസ്ട്രേലിയ മത്സരം നടക്കാനുള്ളതിനാലാണ് പ്രധാന സ്റ്റേഡിയം വിട്ടു നല്‍കാത്തത് എന്നാണ് സംഘാടകര്‍ ഇന്ത്യന്‍ ടീമിനെ അറിയിച്ചത്. ഇതേതുടർന്നാണ് ടീം മാനേജർ വഴി സംഘടാകരെ അതൃപ്തി അറിയിക്കാൻ കുംബ്ലെയും കോഹ്ലിയും തയാറായത്.
ഞായറാഴ്ചയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന് മത്സരം.