ഇന്ത്യയുടെ ലോകകപ്പ് ടീമിൽ മൂന്നാമനായി സഞ്ജു തന്നെ വേണം, കാരണം വ്യക്തമാക്കി ഹർഷ ഭോഗ്ലെ

അഭിറാം മനോഹർ
ഞായര്‍, 28 ഏപ്രില്‍ 2024 (09:10 IST)
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിര്‍ബന്ധമായും വേണമെന്ന് പ്രശസ്ത കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെ. ടി20 ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടീമില്‍ സഞ്ജു വേണ്ടതിന്റെ കാരണങ്ങളും ഹര്‍ഷ ഭോഗ്ലെ വ്യക്തമാക്കിയത്. ഹര്‍ഷ ഭോഗ്ലെയുടെ പതിനഞ്ചംഗ ടീമില്‍ റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. കെ എല്‍ രാഹുല്‍,ദിനേഷ് കാര്‍ത്തിക്,റിങ്കു സിംഗ് എന്നിവര്‍ക്ക് ഹര്‍ഷയുടെ ടീമില്‍ സ്ഥാനം ലഭിച്ചില്ല. അതേസമയം ഹാര്‍ദ്ദിക് പാണ്ഡ്യ ഉള്‍പ്പെടുന്നതാണ് ഹര്‍ഷയുടെ ടീം.
 
സഞ്ജു എന്തുകൊണ്ട് ടീമില്‍ വേണമെന്നതിന് ഹര്‍ഷ പറയുന്ന കാരണങ്ങള്‍ ഇങ്ങനെ. നിലവില്‍ ഇന്ത്യയ്ക്ക് ലഭിക്കാവുന്നതില്‍ കോലിയ്ക്ക് ശേഷമുള്ള ഏറ്റവും മികച്ച മൂന്നാം നമ്പര്‍ ഓപ്ഷനാണ് സഞ്ജു. വിരാട് കോലി രോഹിത് ശര്‍മയാണ് ഓപ്പണ്‍ ചെയ്യുന്നതെങ്കില്‍ മൂന്നാമനായി സഞ്ജുവിനെ ഇറക്കാന്‍ സാധിക്കും. രോഹിത്തിനൊപ്പം ജയ്‌സ്വാളാണെങ്കില്‍ കോലി മൂന്നാം സ്ഥാനത്ത് വരണം. അങ്ങനെയെങ്കില്‍ പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിന് അവസരമുണ്ടാകില്ല. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദ്ദിക്കിനൊപ്പം ശിവം ദുബെ,രവീന്ദ്ര ജഡേജ,അക്ഷര്‍ പട്ടേല്‍ എന്നിവരും ടീമിലുണ്ട്. അര്‍ഷദീപ് സിംഗ്,സന്ദീപ് ശര്‍മ,ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ഹര്‍ഷയുടെ ടീമിലെ പേസര്‍മാര്‍.
 
ഹര്‍ഷ ഭോഗ്ലെയുടെ ലോകകപ്പ് ഇലവന്‍ ഇങ്ങനെ: യശ്വസി ജയ്‌സ്വാള്‍,രോഹിത് ശര്‍മ,വിരാട് കോലി,സഞ്ജു സാംസണ്‍,സൂര്യകുമാര്‍ യാദവ്,ശിവം ദുബെ,ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍,കുല്‍ദീപ് യാദവ്,ജസ്പ്രീത് ബുമ്ര,മുഹമ്മദ് സിറാജ്,അര്‍ഷദീപ് സിംഗ്,സന്ദീപ് ശര്‍മ.

അനുബന്ധ വാര്‍ത്തകള്‍

Next Article