മാങ്ങായേറ്: ഹെയറിന് വട്ടാണെന്ന് ഹർഭജൻ

Webdunia
വ്യാഴം, 16 ഒക്‌ടോബര്‍ 2014 (10:24 IST)
മുത്തയ്യ മുരളീധരൻ, ഹർഭജൻ സിംഗ്, സഖ്‌ലൈൻ മുഷ്‌താഖ് എന്നീ ബൌളര്‍മാര്‍ക്കെതിരെ ഓസ്ട്രേലിയൻ അമ്പയർ ഡാമിൽ ഹെയര്‍ നടത്തിയ  പരാമർശത്തിനെതിരെ ഹർഭജൻ സിംഗ് രംഗത്ത്. ഹെയറിന് തലയ്ക്ക് സുഖമില്ലാത്തതിനാല്‍ അതിരുവിട്ട് സംസാരിക്കുകയാണെന്നും. വ്യക്തിവിരോധം തീർക്കാൻ മനപൂർവം ആരോപണം ഉന്നയിക്കുകയാണ് ഹെയറെന്നും ഭാജി പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു ഓസ്ട്രേലിയൻ പത്രത്തിന് ഹെയര്‍ നല്‍കിയ അഭിമുഖത്തിലെ പരാമർശത്തിനെതിരെയാണ് ഹർഭജൻ സിംഗ് രംഗത്ത് എത്തിയത്. തൊണ്ണൂറുകൾക്കുശേഷം ക്രിക്കറ്റിൽ മാങ്ങായേറ് സജീവമാക്കിയത് മുത്തയ്യ മുരളീധരൻ, ഹർഭജൻ സിംഗ്, സഖ്‌ലൈൻ മുഷ്‌താഖ് എന്നിവർ ചേർന്നാണെന്നാണ് ഹെയര്‍ പറഞ്ഞത്. ഇതിനെതിരെയാണ് ഹർഭജൻ രംഗത്ത് എത്തിയത്.  മുരളീധരനെ തുടർച്ചയായി നോബാൾ വിളിച്ച് വിവാദമുണ്ടാക്കിയ അമ്പയറാണ് ഹെയർ.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.