ദ്രാവിഡ് ഞങ്ങളുടെ തലച്ചോർ കട്ടെടുത്തു, ഇന്ത്യയുടെ പുതിയ താരങ്ങൾ അയാളുടെ സംഭാവന: ചാപ്പൽ

Webdunia
വ്യാഴം, 13 മെയ് 2021 (20:22 IST)
ക്രിക്കറ്റിലെ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ ഇന്ത്യ വളരെയേറെ മുന്നിട്ട് നിൽക്കുന്നുവെന്ന് മുൻ ഓസ്‌ട്രേലിയൻ നായകൻ ഗ്രെഗ് ചാപ്പൽ. പണ്ട് ഓസീസ് പിന്തുടർന്ന അതേ രീതിയാണ് ഇന്ത്യ പിന്തുടരുന്നത്. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ ഇന്ത്യയും ഇംഗ്ലണ്ടും വലിയ മികവാണ് പുലർത്തുന്നതെന്നും ചാപ്പൽ പറഞ്ഞു.
 
ചരിത്രപരമായി യുവതാരങ്ങളെ കണ്ടെത്താനും വളര്‍ത്തിക്കൊണ്ടു വരാനും ഞങ്ങള്‍ക്കു അസാധാരണ മിടുക്കുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇതിൽ മാറ്റങ്ങൾ സംഭവിച്ചു. ഓസ്‌ട്രേലിയൻ മാതൃകയിൽ നിന്നും പാഠമുൾക്കൊണ്ട ദ്രാവിഡ് ഓസ്ട്രേലിയൻ രീതി ഇന്ത്യയിലേക്ക് അടിച്ചുമാറ്റി. ജനസംഖ്യ കൂടുതലുള്ള ഇന്ത്യയിൽ ദ്രാവിഡിന്റെ പ്രയത്‌നം ഫലം കാണുകയും ചെയ്‌തു ചാപ്പൽ പറയുന്നു.
 
ഇന്നത്തെ ഇന്ത്യൻ യുവതാരങ്ങളിൽ പലരും ദ്രാവിഡിന്റെ ശിക്ഷണത്തിൽ വളർന്ന് വന്നവരാണ്. ഇന്ത്യയുടെ മുന്‍ ജൂനിയര്‍ ടീം കോച്ചെന്ന നിലയിൽ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ വലിയ പങ്കാണ് ദ്രാവിഡ് വഹിച്ചത്. സഞ്ജു സാംസൺ,പൃഥ്വി ഷാ,ഇഷാൻ കിഷൻ,ശുഭ്‌മാൻ,ഗിൽ തുടങ്ങി ഇന്ത്യൻ നിരയിലെ പല യുവതാരങ്ങളും ദ്രാവിഡിന്റെ പരിശീലനത്തിന്‍ കീഴില്‍ വളര്‍ന്നു വന്നവരാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article