ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയെ ആര് നയിക്കും? സാധ്യത ഈ രണ്ട് താരങ്ങൾക്ക്

Webdunia
ബുധന്‍, 12 മെയ് 2021 (12:44 IST)
ശ്രീലങ്കൻ പര്യടനത്തിൽ യുവതാരങ്ങളായിരിക്കും ഇന്ത്യൻ ടീമിൽ ഉണ്ടായിരിക്കുക എന്ന വാർത്തകൾ വന്നതോട് കൂടി ആരായിരിക്കും ഇന്ത്യയെ നയിക്കുക എന്ന ചോദ്യം കൂടി ഉയർന്നിരിക്കുകയാണ്. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന താരങ്ങളില്ലാതെയിറങ്ങുന്ന ഇന്ത്യൻ ടീമിൽ ക്യാപ്‌റ്റനായി പ്രധാനമായും രണ്ട് താരങ്ങളുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്.
 
ക്യാപ്‌റ്റൻ എന്ന നിലയിൽ ആദ്യ ചോയ്‌സ് ശ്രേയസ് അയ്യർ ആണെങ്കിലും ശ്രീലങ്കൻ പര്യടനത്തിന്റെ സമയത്ത് ശ്രേയസിന് പരിക്ക് മാറി ടീമിലെത്താനാകുമോ എന്നതുറപ്പില്ല. രോഹിത്, കോലി എന്നിവർ ടെസ്റ്റ് ടീമിനൊപ്പമായിരിക്കും എന്നിരിക്കെ ശിഖർ ധവാനായിരിക്കും ശ്രീലങ്കൻ ടീമിലെ സീനിയർ താരം.ഇത് ധവാന് അനുകൂല ഘടകമാണ്. ഹാർദിക് പാണ്ഡ്യയാണ് നായകനായി ഇന്ത്യ പരിഗണിക്കുന്ന മറ്റൊരു താരം.
 
ടീമിലെ സീനിയർ താരമാണ് എന്നതും നിലവിലെ മികച്ച ഫോമുമാണ് ധവാന് അനുകൂലമായിട്ടുള്ളത്. അതേസമയം കളിയിൽ താളം കണ്ടെത്താൻ കഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഹാർദിക്ക് എന്നതും ധവാന്റെ സാധ്യതകളെ വർധിപ്പിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article