സ്വന്തം ടീമിനെ പ്രചോദിപ്പിച്ച് ജയം സ്വന്തമാക്കുന്നതില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് മിടുക്കുണ്ടെന്ന് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. കളിയോടുള്ള വിരാടിന്റെ ആവേശം ശക്തമായിട്ടുള്ളതാണ്. ടീമിനെ നയിക്കുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ക്കെതിരായ പരമ്പരയില്‍ ബാറ്റിംഗില്‍ നല്ല പ്രകടനം നടത്താന്‍ കഴിയാതിരുന്നപ്പോഴാണ് കോഹ്‌ലി ടീമിനെ ഒത്തൊരുമയോടെ നയിക്കുകയും അതില്‍ വിജയം കാണുകയും ചെയ്‌തത്. പരമ്പര നഷ്‌ടമായെങ്കിലും ഓസീസ് ടീം ശക്തമായി തിരിച്ചുവരുമെന്നും വാര്‍ണര്‍ പറഞ്ഞു.
നേരത്തെ, മൂന്നാം ട്വന്റി-20 മത്സരം ഉപേക്ഷിക്കേണ്ടി വന്നതില്‍ ഇന്ത്യന്‍ ആരാധകരോട് ക്ഷമ ചോദിച്ച് വാര്‍ണര്‍ രംഗത്ത് എത്തിയിരുന്നു. “ ഇന്ത്യയില്‍ വരുന്നതിനും ക്രിക്കറ്റ് കളിക്കുന്നതിനും ഓസീസ് ടീമിനു എന്നും താല്‍പ്പര്യമാണ്. വീണ്ടും ആതിഥ്യം വഹിച്ചതിനു നന്ദി. അടുത്ത വര്‍ഷം വീണ്ടും കാണാമെന്നാണ് പ്രതീക്ഷ” - എന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.